റെയില്‍ വേ ട്രാക്കില്‍ രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയില്‍ യുവാവ്, ഒന്നര കിലോമീറ്ററോളം തോളിലേറ്റി ആശുപത്രയിലെത്തിച്ച് പോലീസുകാരന്‍, വൈറലായി വീഡിയോ, ദൈവിക പ്രവൃത്തിക്ക് അഭിനന്ദന പ്രവാഹവുമയി സമൂഹമാധ്യമങ്ങള്‍

അപകടവിവരം സമീപവാസിയായ ഒരാള്‍ വിളിച്ചറിയിക്കുകയായിരുന്നു

ഹൊഷംഗബാദ്: ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് റെയില്‍ വേ ട്രാക്കില്‍ കിടന്ന യുവാവിനെ ഒന്നര കിലോമീറ്ററോളം തോളിലേറ്റി ആശുപത്രിയിലെത്തിച്ച് പോലീസുകാരന്‍. വീഡിയോ വൈറലായതോടെ മധ്യപ്രദേശിലെ പൂനം ബെല്ലോര്‍ എന്ന പോലീസുകാരന് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്.

അപകടവിവരം സമീപവാസിയായ ഒരാള്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍സ്റ്റബിളായ പൂനം സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. അടുത്തൊന്നും വാഹന സൗകര്യം ഇല്ലാത്തതിനാല്‍ പോലീസുകാരന്‍ പരിക്കേറ്റ അജിത്ത് എന്ന യുവാവിനെ തോളിലേറ്റി ഒന്നര കിലോമീറ്ററോളം നടന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വീഡിയോ

Exit mobile version