ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചു; 6 പേര്‍ കൊല്ലപ്പെട്ടു

ഭിലായ്: ചത്തീസ്ഗഢിലെ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുളള ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് 6 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തല്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഭിലായ് നഗരത്തിലെ സ്റ്റീല്‍ പ്ലാന്റിലാണ് സ്ഫോടനം നടന്നത്. പോലീസും രക്ഷാ പ്രവര്‍ത്തകരും സ്‌ഫോടന സ്ഥലത്ത് എത്തിയിട്ടുണ്ട്.

Exit mobile version