വധു ആര്‍എസ്എസ് നേതാവിന്റെ മരുമകള്‍, വരന്‍ മുസ്ലീം ദമ്പതികളായ കോണ്‍ഗ്രസ് നേതാക്കളുടെ മകന്‍..! സാധാരണക്കാരായ മനുഷ്യര്‍ക്കിടയില്‍ ഹിന്ദു-മുസ്ലീം വിവാഹം ഉണ്ടാകുമ്പോള്‍ കലാപം; നേതാക്കളുടെ മക്കള്‍ ചെയ്താല്‍.. ഇതെന്താ ‘ലൗ ജിഹാദല്ലെ’, ട്രോളി സോഷ്യല്‍ മീഡിയ

ലഖ്‌നൗ: ഉത്തര്‍പ്രദേശും ബിജെപിയും 2017 കാലത്തെ തെരഞ്ഞെടുപ്പ് കാലത്ത് പല തന്ത്രങ്ങളും പയറ്റിയിരുന്നു. അതിലൊന്നായിരുന്നു ‘ലൗ ജിഹാദ്’. എന്നാല്‍ ഇപ്പോള്‍ ട്രോളന്മാര്‍ക്ക് പണി നല്‍കുന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. ആര്‍എസ്എസ് നേതാവിന്റെ മരുമകള്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനെ വിവാഹം കഴിച്ചു. എന്നാല്‍ ഇതിലെന്താണ് ഇത്ര വാര്‍ത്ത എന്ന് ആലോചിക്കുന്നുണ്ടോ.. വിഷയം ലൗ ജിഹാദ് തന്നെയാണ്.

ഉത്തര്‍പ്രദേശിലെ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയും ബിജെപിയിലുള്ള ആര്‍എസ്എസിന്റെ പ്രതിനിധിയുമായ രാംലാലിന്റെ മരുമകള്‍ ശ്രീയാ ഗുപ്ത ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹിതയായത്. മരുമകള്‍ വിവാഹം കഴിച്ചത് യുപിയിലെ മുസ്ലീം സമുദായക്കാരനായ കോണ്‍ഗ്രസ് നേതാവിന്റെ മകനെയാണ്.

തുടര്‍ന്ന് സോഷ്യല്‍ മീഡിയ മിഴി തുറന്നു. ഈ വിവാഹത്തില്‍ ലൗ ജിഹാദില്ലെ എന്നാണ് ജനങ്ങള്‍ ആരായുന്നത്. ലക്നൗവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലായ താജ് വിവാന്തയില്‍ നടന്ന വിവാഹ സത്ക്കാരം നടന്നത്. സംസ്ഥാന ഗവര്‍ണറും മുന്‍ ബിജെപി നേതാവുമായ രാംനായിക്, കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, യുപി ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവരും മന്ത്രിമാരായ സുരേഷ് ഖന്ന, നന്ദഗോപാല്‍ നന്ദി തുടങ്ങിയ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.

അതേസമയം എന്തേ ഈ പ്രമുഖരാരും ലൗ ജിഹാതിനെതിരെ പ്രതികരിക്കാത്തെന്നും സോഷ്യല്‍ മീഡിയ ആരായുന്നു. എന്നാല്‍ സാധാരണക്കാരായ മനുഷ്യര്‍ക്കിടയില്‍ ഹിന്ദു-മുസ്ലീം വിവാഹം ഉണ്ടാകുമ്പോള്‍ കലാപം വരെ സൃഷ്ടിക്കുന്നു. നേതാക്കളുടെ മക്കളാണ് എന്നതുകൊണ്ടുമാണോ ഇത്തരത്തിലുള്ള ആരോപണങ്ങളൊന്നും ഉന്നയിക്കാത്തതെന്ന് സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശങ്ങളും ഉയരുന്നുണ്ട്.

ഭീം ആര്‍മി നേതാവായ ചന്ദ്രശേഖര്‍ ആസാദ്, ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് ഈ ദമ്പതികളെ സമാധാനപരമായി ജീവിക്കാന്‍ വിടുമെന്നാണ് താന്‍ കരുതുന്നതെന്ന് ആസാദ് ട്വിറ്ററില്‍ പ്രതികരിച്ചു.

Exit mobile version