പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം മുഴുവന്‍ ദുഃഖം ആചരിക്കുന്ന സമയത്തും മോഡി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഷൂട്ടിങ്ങില്‍: കോണ്‍ഗ്രസ്

പൂല്‍വാമയിലെ ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും ഷൂട്ടിങ്ങ് തുടരാനാണ് പ്രധാന മന്ത്രിയുടെ തീരുമാനം. വൈകുന്നേരത്തോടെയാണ് മോഡി ഷൂട്ടിങ്ങ് അവസാനിപ്പിച്ചത്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ജവന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ രാജ്യം മുഴുവന്‍ ദുഃഖം ആചരിക്കുന്ന സമയത്തും പ്രധാമന്ത്രി നരേന്ദ്ര മോഡി ഷൂട്ടിങ് തിരക്കിലായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു.

ജിം കോര്‍ബെറ്റ് പാര്‍ക്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള വീഡിയോയുടെ പരസ്യ ചിത്രീകരണത്തില്‍ മുഴുകിയിരിക്കുകയായിരുന്നു മോഡിയെന്നും അദ്ദേഹം ആരോപിച്ചു. പൂല്‍വാമയിലെ ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും ഷൂട്ടിങ്ങ് തുടരാനാണ് പ്രധാന മന്ത്രിയുടെ തീരുമാനം. വൈകുന്നേരത്തോടെയാണ് മോഡി ഷൂട്ടിങ്ങ് അവസാനിപ്പിച്ചത്.

ചിത്രങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഉയര്‍ത്തികാട്ടിയായിരുന്നു സുര്‍ജേവാല ഇക്കാര്യം പറഞ്ഞത്. അധികാര ദാഹത്താല്‍ മോഡി മനുഷ്യത്വം മറന്നുവെന്നും ജവാന്മാരുടെ ജീവത്യാഗം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്നും വേറെ എന്തെങ്കിലും രാജ്യത്ത് ഇങ്ങനെത്തെ പ്രധാനമന്ത്രിയുണ്ടോയെന്ന് സുര്‍ജേവാല പറഞ്ഞു.

അതിന് പുറമേ പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ സേനകള്‍ക്കുള്ള പിന്തുണ കോണ്‍ഗ്രസ് ശക്തമാക്കുമെന്നും സുര്‍ജ്ജേവാല വ്യക്തമാക്കി.

Exit mobile version