200 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ കാലിടറി വീണ് ആറുവയസുകാരന്‍; കഴിച്ചുകൂട്ടിയത് 16 മണിക്കൂര്‍; ഒടുവില്‍ ബാലനെ സാഹസികമായി രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: കളിക്കുന്നതിനിടെ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുടുങ്ങിയ ആറുവയസ്സുകാരനെ അതിസാഹസികമായ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനു ശേഷം രക്ഷിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് ബാലനെ പുറത്തെടുക്കാനായി വേണ്ടി വന്നത്. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴികുഴിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. കുഴല്‍ക്കിണറിന്റെ പത്തടി താഴ്ചയില്‍ കുടുങ്ങിയിരിക്കുകയായിരുന്നു കുട്ടി.

രാത്രി മുഴുവന്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനുശേഷം പുലര്‍ച്ചെയാണ് കുട്ടിയെ പുറടത്തെടുക്കാനായത്. പൂണെയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് സംഭവം. കളിക്കുന്നതിനിടെ മൂടിയില്ലാത്ത കുഴല്‍ക്കിണറിലേക്ക് കുട്ടി വീഴുകയായിരുന്നെന്നാണ് സൂചന. സംഭവം അറിഞ്ഞയുടന്‍ പോലീസും ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

Exit mobile version