കുളമേളയ്ക്ക് എത്തുന്നവര്‍ക്ക് ധൈര്യമായി വെള്ളത്തിലിറങ്ങാം; ഇനി നനഞ്ഞാല്‍ സാരി ശരീരത്തിനോട് ചേര്‍ന്ന് വടിവ് കാണിക്കില്ല; ചുഴിഞ്ഞു നോട്ടക്കാരില്‍ നിന്ന് രക്ഷനേടാന്‍ വാട്ടര്‍ പ്രൂഫ് സാരിയുമായി ഹമാം

മഞ്ഞ നിറത്തിലുള്ള വാട്ടര്‍ പ്രൂഫ് സാരികള്‍ ബസന്ത പഞ്ചമി ദിനത്തിലാണ് വിതരണം ചെയ്തത്.

ന്യൂഡല്‍ഹി: കുംഭമേളയ്ക്ക് എത്തുന്ന സ്ത്രീജനങ്ങള്‍ക്ക് മുങ്ങിക്കുളിക്കാന്‍ വാട്ടര്‍ പ്രൂഫ് സൗകര്യമൊരുക്കി ഹമാം. നനഞ്ഞ സാരി ദേഹത്ത് ഒട്ടിപിടിക്കുമ്പോഴുള്ള ചുഴിഞ്ഞു നോട്ടക്കാരില്‍ നിന്ന് രക്ഷ നേടുന്നതിനാണ് വാട്ടര്‍ പ്രൂഫ് സാരികള്‍ ഒരുക്കിയിരിക്കുന്നത്. സ്ത്രീത്വം അപമാനിക്കപ്പെടുന്നുവെന്ന പരാതി ഉയര്‍ന്നതിന്റെ സാഹചര്യത്തിലാണ് നടപടി കൈകൊണ്ടിരിക്കുന്നത്.

വാട്ടര്‍പ്രൂഫ് സാരികള്‍, ഹിന്ദുസ്ഥാന്‍ യൂണി ലിവറിന്റെ ഭാഗമായ ഹമാം ബസന്ത പഞ്ചമി ദിനത്തില്‍ കുംഭമേളയ്ക്ക് എത്തിയ വനിതാ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. ഗംഗയില്‍ മുങ്ങിയ ശേഷം വസ്ത്രം മാറുന്നതിനുള്ള മുറികളിലേയ്ക്കുള്ള യാത്രയില്‍, സ്ത്രീകളെ അനാവശ്യമായി ശ്രദ്ധിക്കുന്നവരും ചിത്രങ്ങള്‍ എടുക്കുന്നവരും ഉണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഹമാം, ബ്രാന്‍ഡ് പങ്കാളിയായ ഒഗില്‍വി ഇന്ത്യയുമായി ചേര്‍ന്ന് ഇതിന് ലളിതവും ഫലപ്രദവുമായ പരിഹാരം എന്ന നിലയില്‍ വാട്ടര്‍ പ്രൂഫ് സാരി വിതരണം ചെയ്തത്.

സ്ത്രീകള്‍ സാധാരണ ധരിക്കുന്ന സാരിയുടെ ഒരു പാളിയിലാണ് വാട്ടര്‍ പ്രൂഫ് ട്രീറ്റ്മെന്റ് നടത്തിയിരിക്കുന്നത്. സാരിയെ അക്വാഫോളിക് ആക്കുകയാണ് ചെയ്തിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള വാട്ടര്‍ പ്രൂഫ് സാരികള്‍ ബസന്ത പഞ്ചമി ദിനത്തിലാണ് വിതരണം ചെയ്തത്. സ്നാനത്തിന്റെ അഞ്ചുപ്രധാനപ്പെട്ട ഷായി സ്നാന്‍ ദിവസങ്ങളിലും ഹമാം വാട്ടര്‍ പ്രൂഫ് സാരികള്‍ വിതരണം ചെയ്യുകയുണ്ടായി. ഗോ സേഫ് ഹാഷ് ടാഗിലൂടെ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തെ പ്രതിരോധിക്കാനുള്ള ഉപാധികളും വൈദഗ്ദ്യവും നല്കി വനിതകളെ ശാക്തീകരിക്കാനുള്ള വിവിധ പരിപാടികള്‍ ഹമാം ആരംഭിച്ചിട്ടുണ്ട്.

Exit mobile version