ഇനിയും വയ്യ, കളവ് പോയ 10 ലക്ഷം രൂപ തിരികെ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും; നിയമസഭയെ വിറപ്പിച്ച് ഉത്തര്‍പ്രദേശ് എംഎല്‍എ.!

ന്യൂഡല്‍ഹി: ഇനിയും വയ്യ കളവ് പോയ തുക തിരികെ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് എംഎല്‍എ. നിയമസഭയില്‍ പൊട്ടിക്കരഞ്ഞാണ് തന്റെ 10 ലക്ഷം പോയ വിവരം അദ്ദേഹം പറയുന്നത്. മെഹ്നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി എംഎല്‍എ കല്‍പനാഥ് പസ്വാന്‍ ആണ് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.

അസംഗറിലെ ഒരു ഹോട്ടലില്‍ നിന്നാണ് പണം മോഷണം പോയതെന്നും എന്നാല്‍ ഇതുവരെ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പസ്വാന്‍ നിയമസഭയില്‍ പറഞ്ഞു. പണം തിരികെ ലഭിക്കാന്‍ എത്രയും പെട്ടന്ന് നടപടിയുണ്ടാക്കണമെന്നതായിരുന്നു പസ്വാന്റെ ആവശ്യം. 10 ലക്ഷമാണ് കളവ് പോയത്.

തനിക്ക് ഇവിടെ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ മറ്റെവിടെയാണ് പോകേണ്ടത്. കൂപ്പുകൈകളോടെ ഞാന്‍ യാചിക്കുകയാണ്. താന്‍ ദരിദ്രനായ വ്യക്തിയാണ്. പണം തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു നിയമസഭയില്‍ പസ്വാന്‍ പറഞ്ഞത്. എംഎല്‍എ സഹായം അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ നടപടിയുണ്ടാകുമെന്നും വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്ന സഭയെ അറിയിച്ചു.

Exit mobile version