കാശ്മീരില്‍ ജനഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം; കമല്‍ഹാസന്‍

ചെന്നൈ: കാശ്മീരില്‍ ജനഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് തമിഴ് സൂപ്പര്‍താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇന്ത്യാ ഗവണ്‍മെന്റ് ജനഹിത പരിശോധന നടത്തുന്നതില്‍ ആരെയാണ് ഭയക്കുന്നതെന്നും അദ്ദേഹം ചെന്നൈയില്‍ ചോദിച്ചു.

ഇന്ത്യയിലും പാകിസ്ഥാനിലും ഉള്ള രാഷ്ട്രീയക്കാര്‍ മാന്യമായി പെരുമാറിയിരുന്നുവെങ്കില്‍ ഈ കൂട്ടക്കൊല ഉണ്ടാകുമായിരുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. അതിര്‍ത്തിയിലെ നിയന്ത്രണം എപ്പോഴും രാജ്യത്തിന്റെ കയ്യിലുണ്ടാവണമെന്നും സൈനികര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് രാജ്യത്തിന്റെ കാവല്‍ക്കാരെ എങ്ങനെയാണ് നഷ്ടമായതെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version