വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ‘കല്യാണച്ചെറുക്കനെ’ കാത്തിരുന്ന വീട്ടിലേക്ക് ചേതനയറ്റ് മേജര്‍!

മാര്‍ച്ച് 7നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, കല്യാണവീട്ടിലേക്ക് കാശ്മീരില്‍നിന്ന് ശനിയാഴ്ച വൈകിട്ടാണ് അപ്രതീക്ഷിതമായി ദുഃഖവാര്‍ത്ത എത്തിയത്. രജൗറിയിലെ നൗഷേര സെക്ടറില്‍, ഭീകരര്‍ സ്ഥാപിച്ച കുഴിബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണു ചിത്രേഷ് സിങ് ബിഷ്ട് (31) വീരമൃത്യു വരിച്ചത്.

കാശ്മീര്‍; രജൗറിയില്‍ സ്ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനു മുന്‍പ് മേജര്‍ ചിത്രേഷ് ബിഷ്ത്(31) കരുതിയിട്ടുണ്ടാവില്ല വിവാഹമെന്നത് തന്റെ സ്വപ്നം മാത്രമാണെന്ന്. മാര്‍ച്ച് ഏഴിന് നടക്കേണ്ട മംഗല്യ സ്വപ്നം മനസ്സിലേറ്റിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരുന്നു.

മാര്‍ച്ച് 7നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, കല്യാണവീട്ടിലേക്ക് കാശ്മീരില്‍നിന്ന് ശനിയാഴ്ച വൈകിട്ടാണ് അപ്രതീക്ഷിതമായി ദുഃഖവാര്‍ത്ത എത്തിയത്. രജൗറിയിലെ നൗഷേര സെക്ടറില്‍, ഭീകരര്‍ സ്ഥാപിച്ച കുഴിബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണു ചിത്രേഷ് സിങ് ബിഷ്ട് (31) വീരമൃത്യു വരിച്ചത്.

ചിത്രേഷിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടു കുഴിബോംബുകളില്‍ ആദ്യത്തേതു നിര്‍വീര്യമാക്കിയെങ്കിലും രണ്ടാമത്തേതു പൊട്ടിത്തെറിക്കുകയായിരുന്നു. വിവാഹത്തിനായി അവധിയെടുത്ത് 28ന് എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വിധി അതിന് അനുവദിച്ചിരുന്നില്ല.

പിതാവ് എസ്എസ് ബിഷ്ട് മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ്. അല്‍മോറ ജില്ലയിലെ റാണികേതില്‍ നിന്നുള്ള കുടുംബം ഡെറാഡൂണിലാണു താമസിക്കുന്നത്.

Exit mobile version