ടിക്കറ്റ് നിരക്കില്‍ കിടിലന്‍ ഓഫറുമായി എയര്‍ ഏഷ്യ

ഫെബ്രുവരി മുതല്‍ ജൂലായ് വരെയുളള വിമാന യാത്രകള്‍ക്കുള്ള ടിക്കറ്റ് നിരക്കുകളിലാണ് എയര്‍ ഏഷ്യ ഇളവുകള്‍ പ്രഖ്യാപിച്ചത്

മുംബൈ: ടിക്കറ്റ് നിരക്കില്‍ കിടിലന്‍ ഓഫറുമായി എയര്‍ ഏഷ്യ രംഗത്തെത്തി. ഫെബ്രുവരി മുതല്‍ ജൂലായ് വരെയുളള വിമാന യാത്രകള്‍ക്കുള്ള ടിക്കറ്റ് നിരക്കുകളിലാണ് എയര്‍ ഏഷ്യ ഇളവുകള്‍ പ്രഖ്യാപിച്ചത്. എല്ലാ ഫ്‌ളൈറ്റുകള്‍ക്കും 20 ശതമാനം ഡിസ്‌കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ മാസം 25 മുതല്‍ ജൂലായ് 31 വരെയുളള യാത്രകള്‍ക്കാണ് ടിക്കറ്റ് നിരക്കുകളില്‍ ഇളവ് ലഭിക്കുക. ഫെബ്രുവരി 18 മുതല്‍ 24 വരെ ഇളവുകളെ അടിസ്ഥാനപ്പെടുത്തി ടിക്കറ്റ് ബുക്ക് ചെയ്യാം.

എയര്‍ ഏഷ്യയുടെ അന്താരാഷ്ട്ര റൂട്ടുകള്‍ക്കും ഇളവുകള്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചു. എയര്‍ ഏഷ്യയുടെ മൊബൈല്‍ ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

Exit mobile version