ജമ്മുകാശ്മീര്‍ ഭീകരാക്രമണം; കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍

പുല്‍വാമ: കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ശിഖര്‍ ധവാന്‍. തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ശിഖര്‍ വിവരം വെളിപ്പെടുത്തിയത്. തങ്ങളാല്‍ കഴിയുന്ന പോലെ ജവാന്മാരുടെ കുടുംബത്തിനെ സഹായിക്കണമെന്നും തന്റെ ആരാധകരോട് താരം വീഡിയോയിലൂടെ ആഹ്വാനം ചെയ്തു.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ദേശീയ താരം വിരേന്ദര്‍ സെവാഗും, ബോക്സിങ് ഇതിഹാസം വിജേന്ദര്‍ സിങും, അമിതാഭ് ബച്ചനും സഹായ വാഗ്ദാനവുമായി രംഗത്ത് എത്തിയിരുന്നു. കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന്റെ മക്കളുട മുഴുവന്‍ വിദ്യാഭ്യാസച്ചെലവും താന്‍ വഹിക്കുമെന്നാണ് സെവാഗ് വ്യക്തമാക്കിയത്.
ഹരിയാന പോലീസില്‍ ജോലി ചെയ്യുന്ന വിജേന്ദര്‍ ഒരുമാസത്തെ ശമ്പളം നല്‍കുമെന്നാണ് വാഗ്ദാനം ചെയ്തത്. കൊല്ലപ്പെട്ട എല്ലാ ജവാന്മാരുടെ കുടുംബത്തിനും 5 ലക്ഷം വീതം നല്‍കുമെന്നാണ് അമിതാഭ് ബച്ചന്‍ അറിയിച്ചിരുന്നുത്.

Exit mobile version