ടീമിലേക്ക് പരിഗണിക്കാതിരുന്നത് ഞെട്ടിച്ചു; എന്നാലും ഇന്ത്യയ്ക്കായി പ്രാർത്ഥിക്കും; ലോകകപ്പ് വിജയത്തിനായി ക്ഷേത്രദർശനം നടത്തി ശിഖർ ധവാൻ, ഒപ്പം അക്ഷയ് കുമാറും

ന്യൂഡൽഹി: ക്രിക്കറ്റ് ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ടീം പ്രഖ്യാപനത്തെ ചൊല്ലി നിരവദി പരാതികളും ആശങ്കകളും ഉടലെടുത്തിരുന്നു. യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പതിനഞ്ചംഗ ടീമിൽ കഴിവുള്ള താരങ്ങളം പരിഗണിച്ചില്ലെന്ന് തുടക്കം മുതൽ ആരോപണം ഉയർന്നിരുന്നു.

ഇപ്പോഴിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലിടെ കിട്ടിയില്ലെങ്കിലും ടീമിന് വേണ്ടി പ്രാർഥിക്കാൻ ക്ഷേത്ര ദർശനം നടത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ശിഖർ ധവാൻ. പ്രശസ്തമായ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിലെത്തിയാണ് ധവാൻ ഇന്ത്യൻ ടീമിന്റെ ലോകകപ്പ് വിജയത്തിനായി പ്രാർത്ഥിച്ചത്.

ശിഖർ ധവാന് ഒപ്പം ബോളിവുഡ് താരം അക്ഷയ് കുമാറും പ്രാർഥനയിൽ പങ്കെടുത്തു. സോഷ്യൽമീഡിയയിൽ ക്ഷേത്രത്തിൽനിന്നുള്ള ദൃശ്യങ്ങൾ വൈറലാവുകയും ചെയ്ത്. ശിഖർ ധവാനെ ഏകദിന ലോകകപ്പ്, ഏഷ്യാ കപ്പ്, ഏഷ്യൻ ഗെയിംസ് ടീമുകളിലേക്ക് ഒന്നും ബിസിസിഐ പരിഗണിച്ചിരുന്നില്ല.

തന്നെ ഏഷ്യൻ ഗെയിംസിലേക്കു കൂടി പരിഗണിക്കാതിരുന്നതോടെ താൻ ഞെട്ടിപ്പോയതായി ധവാൻ അടുത്തിടെ പ്രതികരിക്കുകയും ചെയ്തിരുന്നു. താൻ ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്താൻ ആഗ്രഹിക്കുന്നതായും ധവാൻ പറഞ്ഞു.

LASO READ- കങ്കണ റണാവത്ത് നല്ല സുന്ദരിയാണ്, നല്ല നടിയാണ്; പക്ഷെ തീവ്രവാദിയാണ്; കണ്ടുമുട്ടിയാൽ മുഖത്തടിക്കുമെന്ന് നടി നൗഷീൻ ഷാ

”ഇന്ത്യ ലോകകപ്പ് ജയിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. അതാണു ഞാനും പ്രാർഥിച്ചത്.” ക്ഷേത്ര ദർശനത്തിനു ശേഷം ധവാൻ പ്രതികരിച്ചു. ധവാൻ മികച്ച താരമാണെന്നും എന്നാൽ ടീമിലെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നുമാണ് സിലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കർ ഈയടുത്ത് പരാമർശിച്ചത്.

Exit mobile version