ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ പുള്ളിപ്പുലി ആക്രമണം; നാല് പേര്‍ക്ക് പരിക്ക്

പുല്‍വാമ: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ പുള്ളിപ്പുലിയുടെ ആക്രമണം. ആക്രമണത്തില്‍ ഗ്രാമവാസികളായ നാലു പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച രാവിലെ സംഗര്‍വാനി പ്രദേശത്താണ് സംഭവം നടന്നത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ പുല്‍വാമയിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവര്‍ പ്രാദേശിക ആശുപത്രികളില്‍ ചികിത്സ തേടി. പുലിയെ പിടിക്കുന്നതിനായി വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. പുല്‍വാമ മേഖലയില്‍ തന്നെയാണ് നേരത്തെ 40 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നത്.

Exit mobile version