പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

പുല്‍വാമ: കാശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരര്‍ക്കെതിരെ സുരക്ഷാ സേനയും പോലീസും ശക്തമായി പൊരുതുകയാണ്.


ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുല്‍വാമയിലെ ടിക്കന്‍ മേഖലയിലാണ് സംഭവം. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും എന്നാണ് ജമ്മു കാശ്മീര്‍ പോലീസ് അറിയിച്ചത്. അതേസമയം ഏറ്റമുട്ടലില്‍ ഒരു ഗ്രാമീണന് പരിക്കേറ്റിട്ടുണ്ട്.

Exit mobile version