പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു, തെരച്ചില്‍ തുടരുന്നു

ജമ്മുകാശ്മീര്‍: പുല്‍വാമയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ തുടരുന്നതായാണ് കാശ്മീര്‍ പോലീസ് അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കിലോരയില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കരസേനയും സിആര്‍പിഎഫും പോലീസും അടങ്ങുന്ന സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തി. തുടര്‍ന്ന് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെയാണ് സേന തിരിച്ചടിച്ചത്.

Exit mobile version