ഇമ്രാന്‍ ഖാന് തിരിച്ചടി! ‘ഏത് രാജ്യമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ഞങ്ങള്‍ക്കറിയാം, അതുകൊണ്ട് ഈ ചിത്രങ്ങള്‍ നീക്കം ചെയ്യുന്നു’; ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കി ക്രിക്കറ്റ് ക്ലബ്

ഇമ്രാന്‍ ഖാന്റെ ചിത്രത്തിനൊപ്പം പാക് ടീമിന്റെ ചിത്രവും ഹാളിലുണ്ട് ഇതും നീക്കം ചെയ്യുമെന്ന് അധികൃതര്‍ പറയുന്നു.

മുംബൈ: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതുമായി ബന്ധപ്പെട്ട് മുംബൈയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബ്ബ് ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കം ചെയ്തു. പാക് പ്രധാനമന്ത്രിയും ക്രിക്കറ്റ് ടീം മുന്‍ നായകനുമായ ഇമ്രാന്‍ ഖാന്റെ ചിത്രം ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ (സിസിഐ)യിലെ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ചിത്രങ്ങളില്‍ നിന്നാണ് നീക്കിയത്.

‘ഏത് രാജ്യമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ടാണ് ഈ ചിത്രങ്ങള്‍ നീക്കം ചെയ്യുന്നത്’ക്രിക്കറ്റ് ക്ലബ്ബിലെ മുതിര്‍ന്ന അംഗം പറഞ്ഞു. ഇമ്രാന്‍ ഖാന്റെ ചിത്രത്തിനൊപ്പം പാക് ടീമിന്റെ ചിത്രവും ഹാളിലുണ്ട് ഇതും നീക്കം ചെയ്യുമെന്ന് അധികൃതര്‍ പറയുന്നു.

Exit mobile version