കാത്തിരുന്ന കണ്‍മണിയെ കാണാന്‍ കഴിയാതെ രത്തന്‍ കുമാര്‍ താക്കൂര്‍; വൈകുന്നേരം വീട്ടിലേക്ക് വിളിക്കാമെന്ന് പറഞ്ഞ രത്തന്റെ ഫോണ്‍ കോളിന് പകരം ആ കുടുംബത്തെ തേടിയെത്തിയത് ഭീകരാക്രമണ വാര്‍ത്ത!

വീരമൃത്യു വരിച്ച സൈനികരില്‍ രണ്ട് പേരായ സജ്ഞയ് കുമാര്‍ സിന്‍ഹയുടെയും, രത്തന്‍ താക്കൂറിന്റെയും കുടുംബങ്ങള്‍ക്ക് ഇപ്പോഴും അപകട വാര്‍ത്ത വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ഇവരായിരുന്നു രണ്ട് കുടുംബങ്ങളുടെയും ഏക ആശ്രയം.

പട്‌ന: പുല്‍വാമ ഭീകരാക്രമണത്തില്‍ പൊലിഞ്ഞു പോയത് 39 കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കൂടിയാണ്. വീരമൃത്യു വരിച്ച സൈനികരില്‍ രണ്ട് പേരായ സജ്ഞയ് കുമാര്‍ സിന്‍ഹയുടെയും, രത്തന്‍ താക്കൂറിന്റെയും കുടുംബങ്ങള്‍ക്ക് ഇപ്പോഴും അപകട വാര്‍ത്ത വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ഇവരായിരുന്നു രണ്ട് കുടുംബങ്ങളുടെയും ഏക ആശ്രയം.

ഭഗല്‍പൂരില്‍ നിന്നുള്ള രത്തന്‍ കുമാറിന്റെ കുടുംബം ഇപ്പോഴും ആ
നടുക്കത്തില്‍ നിന്ന് മുക്തരായിട്ടില്ല. രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയായിരുന്നു രത്തന്‍കുമാറും ഭാര്യ ജേതസ്വനിയും. അക്രമണം നടക്കുന്നതിന് അന്ന് വൈകുന്നേരം വീട്ടിലേക്ക് വിളിക്കാമെന്ന് രത്തന്‍കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കാത്തിരുന്ന കോളിന് പകരം ഈ കുടുംബത്തെ തേടിയെത്തിയത് അക്രമണ വാര്‍ത്തയായിരുന്നു.

വാടകവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ”അവന്റെ സഹോദരന്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. അവനെയും സൈന്യത്തില്‍ അയയ്ക്കാനാണ് എന്റെ തീരുമാനം. നമ്മുടെ ശത്രുക്കളെ ഒരു പാഠം പഠിപ്പിക്കേണ്ടതാവശ്യമാണ്.” രത്തന്‍ താക്കൂറിന്റെ പിതാവ് പറയുന്നു.

സര്‍ജന്റ് സഞ്ജയ് കുമാര്‍ സിന്‍ഹയുടെ കുടുംബത്തിന്റെ അവസ്ഥയും മറ്റൊന്നല്ല. അപകടവാര്‍ത്ത അറിഞ്ഞന്ന് മുതല്‍ സഞ്ജയ് സിന്‍ഹയുടെ ഭാര്യ കരച്ചില്‍ നിര്‍ത്തിയിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഒരു മാസത്തെ അവധിക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് സഞ്ജയ് കുമാര്‍ കാശ്മീരിലേക്ക് തിരികെ പോയത്.

Exit mobile version