തമിഴ് നടന്‍ ചിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു

ചെന്നൈ: തമിഴ് നടന്‍ ചിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു. അച്ഛനും സംവിധായകനുമായ രാജേന്ദ്രന്റെയും ചിമ്പുവിന്റെയും സാമീപ്യത്തിലായിരുന്നു ചടങ്ങുകള്‍. അഭിനേതാവായി സിനിമയിലെത്തിയ കുരലരസന്‍ സംഗീതസംവിധാന രംഗത്തേക്ക് മാറുകയായിരുന്നു. ചിമ്പു നായകനായ ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ സംഗീതസംവിധാനവും കുരലരസന്‍ നിര്‍വഹിച്ചിട്ടുണ്ട്. കൂടാതെ അലൈ, സൊന്നാല്‍ താന്‍ കാതല എന്നീ ചിത്രങ്ങളിലാണ് കുരലരസന്‍ അഭിനയിച്ചിട്ടുള്ളത്.

നേരത്തെ ഇസ്ലാം മതം സ്വീകരിച്ച എആര്‍ റഹ്മാനും യുവന്‍ ശങ്കര്‍ രാജയും ജയ്യും ആണ് ഇയാളുടെ പ്രചോദനം. തമിഴിലെ പ്രമുഖ സംവിധായകനാണ് കുരലരസന്റെയും സിമ്പുവിന്റെയും അച്ഛന്‍ രാജേന്ദ്രന്‍. കുരലരസന്‍ ആത്മീയകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണെന്ന് രാജേന്ദ്രന്‍ തമിഴ് മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version