നമുക്ക് വിഘടനവാദികളുമായും പാകിസ്താനുമായും ചര്‍ച്ച നടത്താം, മേശക്കിരുവശവും ഇരുന്നല്ല, യുദ്ധക്കളത്തില്‍ വെച്ച്! ഇത്രത്തോളം സഹിച്ചതു മതി; രോഷം അടക്കാനാകാതെ സ്വരം കടുപ്പിച്ച് ഗംഭീര്‍

ഇന്ത്യന്‍ ജവാന്‍മാരുടെ ജീവനെടുത്ത ചാവേറാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കണമെന്നാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്

ന്യൂഡല്‍ഹി: പ്രണയദിനം കൊണ്ടാടുമ്പോള്‍ വൈകുന്നേരം ആയപ്പോഴേയ്ക്കും രാജ്യത്തെ സങ്കട കടലില്‍ എത്തിക്കുന്ന റിപ്പോര്‍ട്ടുകളാണ് എത്തിയത്. ചാവേര്‍ ആക്രമണത്തില്‍ 40 സൈനികരുടെ ജീവനാണ് ഒറ്റ നിമിഷത്തില്‍ പൊലിഞ്ഞത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവും പ്രതിഷേധങ്ങളും രോഷവും രാജ്യത്ത് പ്രകടമാവുകയാണ്. ഈ സാഹചര്യത്തില്‍ തന്റെ രോഷവും കണ്ണീരും പങ്കുവെച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.

ഇന്ത്യന്‍ ജവാന്‍മാരുടെ ജീവനെടുത്ത ചാവേറാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കണമെന്നാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. നമുക്ക് വിഘടനവാദികളുമായും പാകിസ്താനുമായും ചര്‍ച്ച നടത്താം. മേശക്കിരുവശവും ഇരുന്നല്ല, യുദ്ധക്കളത്തില്‍. ഇത്രത്തോളം സഹിച്ചതു മതി ഗംഭീര്‍ രോഷത്തോടെ ട്വീറ്റ് ചെയ്തു. ചാവേറേക്രമണം നടത്തിയവര്‍ക്ക് കനത്ത വിലനല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചിരുന്നു. തിരിച്ചടിക്ക് സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയെന്ന് പ്രധാനമന്ത്രി ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു.

ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ തന്നെയാണെന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി വിലയിരുത്തി. നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി പാകിസ്താന് നല്‍കിയിരുന്ന അഭിമതരാഷ്ട്രപദവി എടുത്തുകളയാനും യോഗം തീരുമാനിച്ചു. ഇതിനു പിന്നാലെയാണ് രോഷം ഗൗതം ഗംഭീറും പങ്കുവെച്ചത്.

Exit mobile version