9 മാസം കാത്തിരുന്ന കുഞ്ഞിനെ കാണാന്‍ നില്‍ക്കാതെ കോകില യാത്രയായി.! ഹൃദയം നുറുങ്ങുന്ന വേദനയിലും ഭാര്യയുടെ അവയവങ്ങള്‍ ദാനം ചെയ്തു യുവാവ്, അതും പ്രണയദിനത്തില്‍

വെല്ലൂര്‍: പ്രണയദിനത്തില്‍ ഭാര്യയുടെ അവയവങ്ങള്‍ ദാനം ചെയ്ത് യുവാവ് മാതൃകയായി. ആദ്യ കണ്‍മണിയെ കാണാന്‍ പോലും നില്‍ക്കാതെ ആയിരുന്നു കോകില മരണത്തിന് കീഴടങ്ങിയത്. ഗര്‍ഭിണി ആയപ്പോള്‍ തന്നെ ഭാരക്കുറവ് മൂലം വളരെയധികം യാതനകള്‍ കോകില സഹിച്ചിരുന്നു. പറഞ്ഞ തീയതിക്ക് മുന്നേ കോകില ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. 9 മാസം കാത്തിരുന്ന കണ്‍മണിയെ പ്രസവിച്ചതിന് പിന്നാലെ പ്രണയദിനമായ ഇന്നലെ പുലര്‍ച്ചെ കോകില ലോകത്തോട് വിട പറഞ്ഞു.

ഭാരക്കുറവ് കോകിലയുടെ ആരോഗ്യനില വഷളാക്കിയിരുന്നു. ഫെബ്രുവരി അഞ്ചിന് കോകിലയുടെ ആരോഗ്യനില വളരെ മോശമാകുകയും ചുഴലി പോലെ അനുഭവപ്പെടാനും തുടങ്ങി. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ അവശ്യമായ മരുന്നുകള്‍ നല്‍കിയെങ്കിലും ഓരോ മിനിട്ട് കഴിയുന്തോറും അവരുടെ ആരോഗ്യ നില കൂടുതല്‍ വഷളായി. ഒടുവില്‍ കോകിലയെ പ്രസവ മുറിയിലേയ്ക്ക് മാറ്റുകയും സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു.

എന്നാല്‍ പ്രസവ ശേഷം അബോധാവസ്ഥയിലായ കോകിലക്ക് സെറിബ്രല്‍ ഹെമറേജ് സംഭവിച്ച് മരണപ്പെടുകയായിരുന്നു. ഹൃദയം നുറുങ്ങുന്ന വേദനയിലും കോകിലയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഗൗതം രാജ് ആശുപത്രി അധികൃതര്‍ക്ക് അനുവാദം കൊടുത്തു. അവള്‍ എന്നും നിലനില്‍ക്കണം എന്നും യുവാവ് പറയുന്നു. അതിനായാണ് ഈ ദാനം.

കോകിലയുടെ ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയ്ക്കും, കരളും കണ്ണുകളും സിഎംസി ആശുപത്രിയിലെ രോഗികള്‍ക്കായും കൈമാറിയിട്ടുണ്ട് കഴിഞ്ഞ വര്‍ഷം മെയ് മാസം ആണ് ഗൗതം രാജും, കോകിലയും വിവാഹാതിരായത്. എന്നാല്‍ ബലക്കുറവ് കാരണം കുഞ്ഞിനെ ഇന്‍ക്യുബേറ്ററിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version