മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയെ നിയമിച്ചു

ന്യൂഡല്‍ഹി; സുശീല്‍ ചന്ദ്രയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ സുനില്‍ അറോറ വിരമിക്കുന്ന ഒഴിവിലേക്കാണ് സുശീല്‍ ചന്ദ്രയെ നിയമിച്ചിരിക്കുന്നത്. നിലവില്‍ പ്രത്യക്ഷ നികുതി ബോര്‍ഡി(ബിഡിടി)ന്റെ ചെയര്‍മാനാണ് സുശീല്‍ ചന്ദ്ര.

1980 ബാച്ച് ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥനായ സുശീല്‍ ചന്ദ്ര. സര്‍വീസില്‍ നിന്നും വിരമിച്ച ഇദ്ദേഹത്തിന് കേന്ദ്രസര്‍ക്കാര്‍ രണ്ട് തവണ കാലാവധി നീട്ടി നല്‍കിയിരുന്നു. മേയ് 31 ന് കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ പദവി അദ്ദേഹത്തെ തേടി എത്തിയിരിക്കുന്നത്.

Exit mobile version