പെരിയാറിന്റെയും കരുണാനിധിയുടെയും സ്വപ്‌നം സാക്ഷാത്കരിച്ചുവെന്ന് സ്റ്റാലിന്‍; എല്ലാവര്‍ക്കും ഇനി പൂജാരിമാരാകാം, അബ്രാഹ്മണരായ 58 പേര്‍ക്ക് നിയമനം

58 non-Brahmins | Bignewslive

ചെന്നൈ: തമിഴ്നാട്ടില്‍ എല്ലാ ജാതിയില്‍പെട്ടവര്‍ക്കും ക്ഷേത്ര പൂജാരിമാരാവാമെന്ന പദ്ധതി പ്രകാരം അബ്രഹ്മണരായ 58 പേര്‍ക്ക് പേരെ നിയമിച്ചു. ശനിയാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എ.കെ സ്റ്റാലിന്‍ നിയമന ഉത്തരവുകള്‍ കൈമാറി.

സാക്ഷാത്കരിക്കപ്പെട്ടത് പെരിയാറിന്റെയും കരുണാനിധിയുടെയും സ്വപ്നമാണെന്ന് ചടങ്ങില്‍ സ്റ്റാലിന്‍ പറഞ്ഞു. 1970ല്‍ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി അബ്രാഹ്മണര്‍ക്കും ക്ഷേത്രത്തില്‍ പൂജാരിമാരാകമെന്ന നിയമം പാസാക്കിയിരുന്നു. പക്ഷേ കൊവിഡ് കേസുകള്‍ കാരണം പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ക്ഷേത്രങ്ങളില്‍ സംസ്‌കൃതത്തിന് പകരം തമിഴില്‍ പ്രാര്‍ത്ഥന നടത്താമെന്ന ഉത്തരവും സ്റ്റാലിന്‍ അധികാരത്തിലെത്തിയതിന് ശേഷം ഇറക്കിയിരുന്നു. സ്‌കൂള്‍ പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികള്‍ക്കൊപ്പം ജാതിവാല്‍ ഒഴിവാക്കാനുള്ള തീരുമാനവും സ്റ്റാലിന്‍ സ്വീകരിച്ചിരുന്നു. ജനകീയമായ പ്രവര്‍ത്തനങ്ങള്‍ക്കും നടപടികള്‍ക്കും ഇന്ന് സ്റ്റാലിന് മികച്ച പിന്തുണയാണ് തമിഴ്‌നാടിന് അകത്തും പുറത്തും നിന്നുമായി ലഭിക്കുന്നത്.

Exit mobile version