പല്ലുതേക്കുന്നതിനിടെ ബ്രഷ് വിഴുങ്ങിയ 50 കാരിയുടെ വയറ്റില്‍ നിന്ന് ഒരുമാസത്തിന് ശേഷം ബ്രഷ് പുറത്തെടുത്തു; ശസ്ത്രക്രിയ ഇല്ലാതെ..

ഷില്ലോങ്: ബ്രഷ് വിഴുങ്ങിയ 50 കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയ കൂടാതെ ബ്രഷ് ഡോക്ടര്‍മാര്‍ പുറത്തെടുത്തു. പല്ലു തേയ്ക്കുന്നതിനിടെ അബദ്ധത്തില്‍ ബ്രഷ് വയറ്റില്‍ പോകുകയായിരുന്നു. മേഘാലയിലെ ഷില്ലോങിലാണ് സംഭവം.

എന്നാല്‍ ഇവര്‍ ബ്രഷ് വിഴുങ്ങിയത് കഴിഞ്ഞമാസമാണ്. പക്ഷെ യാതൊരു ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളോ ഇവര്‍ക്കുണ്ടായിരുന്നില്ല. തുടര്‍ന്ന് മകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കഴിഞ്ഞ ദിവസം ഇവര്‍ ആശുപത്രിയില്‍ എത്തിയത്. ശേഷം നടത്തിയ സ്‌കാനിങില്‍ ബ്രഷ് വയറ്റില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ആദ്യം സര്‍ജറി വേണമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി.

എന്‍ഡോസ്‌കോപ്പ് ഉപയോഗിച്ച് വായ വഴി ബ്രഷ് പുറത്തെടുക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവര്‍ പൂര്‍ണ ആരോഗ്യവതിയായിരിക്കുന്നുവെന്നും സര്‍ജറിയുടെ ആവശ്യം ഉണ്ടായില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അര മണിക്കൂറിനുള്ളില്‍ വിജയകരമായാണ് ബ്രഷ് പുറത്തെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version