ഇന്ത്യയില്‍ ഫ്രഞ്ച് വ്യോമസേനയുടെ റാഫേല്‍ വിമാനങ്ങള്‍ പറന്നിറങ്ങി

എയറോ ഇന്ത്യ ഷോയുടെ ഭാഗമായാണ് ഈ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചത്

ന്യഡല്‍ഹി : റാഫേല്‍നെ കുറിച്ചുള്ള വിവാദങ്ങള്‍ പുകയുമ്പോള്‍ ബെംഗളൂരുവില്‍ റാഫേല്‍ യുദ്ധ വിമാനങ്ങള്‍ പറന്നിറങ്ങി. ഫ്രഞ്ച് വ്യോമസേനയുടെ റാഫേല്‍ വിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്. എയറോ ഇന്ത്യ ഷോയുടെ ഭാഗമായാണ് ഈ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചത്. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ഏവിയേഷന്‍ എക്‌സിബിഷനും എയര്‍ ഷോയുമാണ് എയറോ ഇന്ത്യ.

വ്യോമസേനയുടെ ഉപമേധാവി എയര്‍ മാര്‍ഷല്‍ വിവേക് ചൗധരി ഉള്‍പ്പെടെ ഇന്ത്യയിലെ മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ വിമാനം പറത്തും. 1996ലാണ് എയറോ ഇന്ത്യ ആദ്യമായി സംഘടിപ്പിച്ചത്

Exit mobile version