ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം; പേപ്പര്‍ കാര്‍ഡ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്

ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്തെത്തി തീയണക്കുന്നുണ്ട്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. ഇന്ന് രാവിലെ ഏഴുമണിയോടെ നരെയ്‌നയിലെ ഫാക്ടറിയിലാണ് തപിടുത്തം ഉണ്ടായത്. ഇവിടത്തെ പേപ്പര്‍ കാര്‍ഡ് ഫാക്ടറിയിലാണ് അഗ്നിബാധ ഉണ്ടായത്. ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്തെത്തി തീയണക്കുന്നുണ്ട്.

രണ്ട് ദിവസം മുമ്പ് കരോള്‍ ബാഗിലെ അര്‍പിത് പാലസിലാണ് തീപിടുത്തമുണ്ടായിരുന്നു. തീപിടുത്തത്തില്‍ 17പേര്‍ മരിച്ചിരുന്നു.

Exit mobile version