റാഫേല്‍ കരാറില്‍ ശത്രുപക്ഷത്ത്; എറിക്‌സണ്‍ കേസില്‍ അംബാനിക്ക് കൂടെ നിന്ന് കോടതിയില്‍ വാദവും; അനില്‍ അംബാനിയെ രക്ഷിക്കാന്‍ സുപ്രീംകോടതിയിലെത്തിയത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍

ന്യൂഡല്‍ഹി: റാഫേല്‍ കരാറില്‍ അനില്‍ അംബാനിക്കെതിരെ ആരോപണത്തിന്റെ കെട്ടഴിക്കുകയും നിരന്തരം വിമര്‍ശിക്കുകയും ചെയ്യുകയും, എറിക്‌സണ്‍ നല്‍കിയ കേസില്‍ അംബാനിക്ക് രക്ഷകനായി കോടതിയില്‍ അവതരിക്കുകയും ചെയ്ത് അമ്പരപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍.

റിലയന്‍സ് ജിയോയ്ക്ക് ആസ്തികള്‍ വിറ്റവകയില്‍ 550 കോടി രൂപ നല്‍കിയില്ലെന്ന എറിക്സണ്‍ ഇന്ത്യയുടെ കോടതിയലക്ഷ്യ കേസിലാണ് അംബാനിക്കായി കപില്‍ സിബല്‍ ഹാജരായത്.

കപില്‍ സിബലും മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്തഗിയുമാണ് അംബാനിക്കുവേണ്ടി വാദിച്ചത്. അനില്‍ അംബാനിക്കെതിരായ കോടതിയലക്ഷ്യം നിലനില്‍ക്കുന്നതല്ലെന്നായിരുന്നു ഇരുവരുടെയും വാദം.

ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച് മോഡി റഫാല്‍ ഇടപാടിന്റെ വിവരങ്ങള്‍ അനില്‍ അംബാനിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നതിന്റെ പിറ്റേദിവസമാണ് അംബാനിക്ക് വേണ്ടി സിബല്‍ കോടതി ഹാജരായിരിക്കുന്നത്.

Exit mobile version