താജ്മഹല്‍ ഭംഗിയായി സംരക്ഷിക്കാത്ത യുപി സര്‍ക്കാറിന് രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ചരിത്ര സ്മാരകത്തെ വേണ്ട രീതിയില്‍ സംരക്ഷിക്കുന്നില്ലെന്ന ചൂണ്ടി കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു

ഡല്‍ഹി: ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെ വേണ്ട രീതിയില്‍ സംരക്ഷിക്കാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. താജ്മഹല്‍ സംരക്ഷിക്കാനുള്ള നടപടികള്‍ ഉള്‍പ്പെടുത്തിയുള്ള ദര്‍ശനരേഖ ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി യുപി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ചരിത്ര സ്മാരകത്തെ വേണ്ട രീതിയില്‍ സംരക്ഷിക്കുന്നില്ലെന്ന ചൂണ്ടി കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.

യമുന നദിയില്‍ നിന്നുള്ള മണല്‍ വാരലും രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്നുള്ള പൊടിക്കാറ്റും താജ്മഹല്‍ കാണാന്‍ എത്തുന്ന് സന്ദര്‍ശകരുടെ സ്പര്‍ശം കാരണം വെള്ള മാര്‍ബിളിന്റെ തിളക്കം മങ്ങുന്നതും തുടങ്ങിയ വിരവധി കാരണങ്ങളാണ് നേരത്തെ സമര്‍പ്പിച്ച് റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ താജ്മഹലിന്റെ സമീപത്തുള്ള പാര്‍ക്കിംഗ് സ്ഥലം മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു

Exit mobile version