എന്റെ അച്ഛനെ ഞാന്‍ വെറുക്കുന്നു! സ്വന്തം മകളോട് ഒരു അച്ഛന് ഇത്രയും ക്രൂരനാകാന്‍ എങ്ങനെ സാധിക്കുന്നു; കണ്ണീരോടെ പെണ്‍കുട്ടി ചോദിക്കുന്നു

സ്വന്തം മകളോട് ഒരു അച്ഛന് ഇങ്ങനെ പെരുമാറാന്‍ സാധിക്കുമോ എന്നാണ് സല്‍മ എന്ന പെണ്‍കുട്ടിയുടെ കഥ നമ്മെ ചിന്തിപ്പിക്കുന്നത്.

ധാക്ക: ബംഗ്ലാദേശി ജീവിതങ്ങളെ തന്റെ ക്യാമറയില്‍ പകര്‍ത്തി ലോകത്തിന് മുമ്പില്‍ അവരെ ഓരോരുത്തരേയും പരിചയപ്പെടുത്തുന്ന ജെഎംബി ആകാശ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച പെണ്‍കുട്ടിയുടെ ജീവിത കഥയാണ് ഇവിടെ പറയുന്നത്.

സ്വന്തം മകളോട് ഒരു അച്ഛന് ഇങ്ങനെ പെരുമാറാന്‍ സാധിക്കുമോ എന്നാണ് സല്‍മ എന്ന പെണ്‍കുട്ടിയുടെ കഥ നമ്മെ ചിന്തിപ്പിക്കുന്നത്.

‘എന്റെ അച്ഛനെ ഞാന്‍ വെറുക്കുന്നു. ഒരു അച്ഛന് സ്വന്തം മകളോട് ഇങ്ങനെ പെരുമാറാന്‍ എങ്ങനെ സാധിക്കുന്നുവെന്ന എനിക്കറിയില്ല. ഒരു സമയത്ത് ദൈവത്തില്‍ നിന്നെനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമായിരുന്നു അച്ഛന്‍. അമ്മയുടെ മരണശേഷം ജീവിക്കുന്നതിന് വേണ്ടി ഞങ്ങള്‍ രണ്ടുപേരും തൊഴില്‍ ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞു.

എന്നെ ജോലിക്കായി നഗരത്തിലേക്ക് അയക്കുകയും അച്ഛന്‍ ഗ്രാമത്തില്‍ തന്നെ താമസിക്കുകയും ചെയ്തു. കഴിഞ്ഞ നാലുവര്‍ഷമായി ഒരു അടിമയെപ്പോലെ ഞാന്‍ സമ്പാദിക്കുന്ന പണം മുഴുവനും അച്ഛന് നല്‍കി കൊണ്ടിരിക്കുകയാണ്. കൂടുതല്‍ പണം സമ്പാദിക്കുന്നതിനായി ഞാന്‍ അധിക സമയം ജോലി ചെയ്യുമായിരുന്നു.

എന്റെ ചെലവുകള്‍ക്കായി വളരെ കുറച്ച് പണമെടുത്ത് ബാക്കി ഞാന്‍ അച്ഛന് അയക്കും. എനിക്ക് വേണ്ടി ഒരിക്കല്‍ പോലും ഞാന്‍ ഒരു പുതിയ ഉടുപ്പ് വാങ്ങിയിരുന്നില്ല. ഒരിക്കലും നല്ല ആഹാരമോ, പഴങ്ങളോ, മധുരപലഹാരങ്ങളോ കഴിച്ചിരുന്നില്ല. എന്റെ അച്ഛന് വേണ്ടി ഞാന്‍ കഴിയാവുന്ന അത്ര പണം സമ്പാദിച്ചു. ഓരോ മാസവും പണമയക്കുമ്പോള്‍ കൂടുതല്‍ സമയം ജോലി ചെയ്യണമെന്നും അദ്ദേഹത്തിന് കൂടുതല്‍ തുക നല്‍കണമെന്നും അച്ഛന്‍ പറയുമായിരുന്നു. പ്രായമുള്ള എന്റെ അച്ഛനോട് ഞാന്‍ കരുണയുള്ളവളായിരിക്കണം.

രണ്ടു ആഴ്ചകള്‍ക്ക് മുമ്പാണ് ഞാന്‍ അക്കാര്യം അറിഞ്ഞത്. എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചതിന് ശേഷം അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചുവെന്നും അതില്‍ ഒരു മകള്‍ ഉണ്ടെന്നും. അവള്‍ക്ക് രണ്ടുവയസ്സ് പ്രായമുണ്ട്. ഞാന്‍ നല്‍കിയ പണമുപയോഗിച്ച് തന്റെ പുതിയ കുടുംബത്തെ അദ്ദേഹം കെട്ടിപ്പടുക്കുകയായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. സ്വന്തം മകളോട് ഒരച്ഛന് ഇത്രയും ക്രൂരനാകാന്‍ എങ്ങനെയാണ് സാധിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളായി ഞാന്‍ അദ്ദേഹത്തിന് പണമൊന്നും അയക്കുന്നില്ല. ഒരു അപരാധിയോടെന്നവണ്ണമാണ് അച്ഛന്‍ എന്നോട് പെരുമാറുന്നത്.

എന്നെ ഭീഷണിപ്പെടുത്തുകയും എന്റെ അടുത്തേക്ക് വന്ന് പണം മുഴുവന്‍ പിടിച്ചുവാങ്ങുമെന്ന് പറയുകയും ചെയ്തു. എനിക്ക് ജന്മം നല്‍കിയതും വളര്‍ത്തിയതും അദ്ദേഹമാണെന്നും അതുകൊണ്ട് ഞാന്‍ സമ്പാദിക്കുന്ന പണം അച്ഛന് നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥയാണെന്നുമാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തെയും മകളെയും നോക്കുന്നതിന് വേണ്ടി അദ്ദേഹത്തിന് എന്റെ പണം ആവശ്യമാണ്. യഥാര്‍ഥത്തില്‍ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല. ഞാന്‍ അയാളെ വെറുക്കുന്നു. അയാളുടെ മകള്‍ അല്ലായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോവുകയാണെന്നും സല്‍മ വെളിപ്പെടുത്തുന്നു.

Exit mobile version