അഞ്ച് ലക്ഷം രൂപയേക്കാള്‍ വലുതാണ് മനുഷ്യ ജീവനുകള്‍; ഡല്‍ഹിയിലെ തീപിടുത്തത്തില്‍ കെജരിവാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍

5 ലക്ഷം രൂപയേക്കാള്‍ വലുത് മനുഷ്യ ജീവനാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ന്യൂഡല്‍ഹി: ചൊവ്വാഴ്ച ഡല്‍ഹി നഗരത്തെ കിടുകിടാ വിറപ്പിച്ച അഗ്നിബാധയാണ് ഉണ്ടായത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി പേരുടെ ജീവനാണ് ഒറ്റയടിയ്ക്ക് നഷ്ടപ്പെട്ടത്. ഇവരുടെ കുടുംബത്തിന് കെജരിവാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയെ അടക്കം വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. സര്‍ക്കാരിന്റെ സുരക്ഷയെയാണ് താരം ചൂണ്ടിക്കാണിച്ചത്.

5 ലക്ഷം രൂപയേക്കാള്‍ വലുത് മനുഷ്യ ജീവനാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. പൊട്ടിയൊലിക്കുന്ന മുറിവിലെ ചെറിയൊരു കെട്ടാണ് ഈ നഷ്ടപരിഹാരം. ഡല്‍ഹിക്ക് വേണ്ടത് ഒരു സര്‍ജ്ജറിയാണെന്നും ചിട്ടയോടെയുള്ള പരിശോധന നടത്തിയാല്‍ മാത്രമാണ് ഇത് ചെയ്യാന്‍ സാധിക്കുകയൊള്ളുവെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.

ഫെബ്രുവരി 12 ചൊവ്വാഴ്ചയായിരുന്നു 17 പേരുടെ മരണത്തിന് ഇടയാക്കിയ വന്‍ അഗ്‌നിബാധയുണ്ടായത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ കരോള്‍ ബാഗിലെ ഹോട്ടല്‍ അര്‍പിതിലുണ്ടായ മൂന്ന് മലയാളികളും മരിച്ചിരുന്നു.

Exit mobile version