കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; റോബര്‍ട്ട് വദ്രയേയും അമ്മയേയും ഇന്ന് ചോദ്യം ചെയ്യും

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ജയ്പുരിലെത്തിയിട്ടുണ്ട്

ജയ്പുര്‍ : കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യാപാരിയുമായ റോബര്‍ട്ട് വദ്രയെയും അമ്മ മൗറീന്‍ വദ്രയെയും ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. ഇന്ന് രാവിലെ പത്ത് മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. ഭവാനിസിംഗ് റോഡിലെ ഇഡി ഓഫീസില്‍ ഹാജരാകാനായി ഇന്നലെ വദ്രയും അമ്മയും ജയ്പുരിലെത്തിയിരുന്നു.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ജയ്പുരിലെത്തിയിട്ടുണ്ട്. പ്രിയങ്കയ്‌ക്കൊപ്പമാകും വദ്രയും അമ്മയും ഇഡി ഓഫീസിലെത്തുക. രാജസ്ഥാനിലെ ബിക്കാനേര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. 75 വയസുകാരിയായ തന്റെ അമ്മയെയും ഇത്തരം കേസുകളിലേക്ക് വലിച്ചിഴക്കുന്നതിനെ വദ്ര കുറ്റപ്പെടുത്തിയിരുന്നു.

Exit mobile version