ആഗോള കശുവണ്ടി ഉച്ചകോടിയ്ക്ക് നാളെ ഡല്‍ഹിയില്‍ തുടക്കം

കാജു ഇന്ത്യ 2019 എന്ന് പേരിട്ടിരിക്കുന്ന ഉച്ചകോടി ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലിലാണ് നടക്കുന്നത്

ന്യൂഡല്‍ഹി: ആഗോള കശുവണ്ടി ഉച്ചകോടി നാളെ ഡല്‍ഹിയില്‍ ആരംഭിക്കും. കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഉച്ചകോടി നടക്കുന്നത്. കാജു ഇന്ത്യ 2019 എന്ന് പേരിട്ടിരിക്കുന്ന ഉച്ചകോടി ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലിലാണ് നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് കശുവണ്ടി കയറ്റുമതി ആരംഭിച്ചതിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കും കാജു ഇന്ത്യയില്‍ തുടക്കം കുറിക്കും.

കശുവണ്ടി ഉച്ചകോടി പതിനഞ്ചിന് സമാപിക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നുളള 75 പേര്‍ ഉച്ചക്കോടിയില്‍ പങ്കെടുക്കും. ഏറ്റവും പുതിയ ട്രെന്‍ഡുകളും സാങ്കേതികവിദ്യയും ഉച്ചകോടിയുടെ ഭാഗമായ മെഷീന്‍ എക്‌സ്‌പോയില്‍ പരിചയപ്പെടുത്തും. കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രദര്‍ശനങ്ങളും ഉച്ചക്കോടിയില്‍ ഉണ്ടാകും. ആകെ എണ്ണൂറോളം ക്ഷണിതാക്കളാണ് ഉച്ചകോടിയുടെ ഭാഗമാകുന്നത്.

Exit mobile version