അവളെ നിങ്ങളുടെ കൈയ്കളിലേല്‍പിക്കുന്നു, അവളെ സുരക്ഷിതയായി കാക്കണം; വികാര നിര്‍ഭരനായി റോബര്‍ട്ട് വദ്ര

ന്യൂഡല്‍ഹി: വികാര നിര്‍ഭരനായി റോബര്‍ട്ട് വദ്ര. ‘പ്രിയപ്പെട്ട പി’ ന്നാണ് കുറിപ്പ് തുടങ്ങുന്നത്. രാജ്യത്തെ സേവിക്കുക എന്നത് പ്രിയങ്കയുടെ കര്‍ത്തവ്യമാണെന്നും, അവളെ ഇന്ത്യയിലെ ജനങ്ങളുടെ കൈയിലേല്‍പിക്കുകയാണെന്നും അവളെ സുരക്ഷിതയായി കാക്കണമെന്നും വദ്ര കുറിക്കുന്നു.

എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റോഡ് ഷോയ്ക്ക് തൊട്ടുമുമ്പായാണ് ഭര്‍ത്താവ് വദ്രയുടെ പോസ്റ്റ് വൈറലാകുന്നത്.

വദ്രയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം…

”എന്റെ എല്ലാ ആശംസകളും പി, ഉത്തര്‍പ്രദേശിലേക്കുള്ള നിന്റെ യാത്രയ്ക്ക്, ജനങ്ങളെ സേവിക്കാനുള്ള യാത്രയ്ക്ക്. നീയെന്റെ ഏറ്റവും നല്ല സുഹൃത്താണ്, തികഞ്ഞ ഭാര്യയാണ്, എന്റെ കുട്ടികള്‍ക്ക് ഏറ്റവും നല്ല അമ്മയാണ്. ഇത് ദുഷ്‌കരമായ, അധാര്‍മികമായ, കൗശലം നിറഞ്ഞ രാഷ്ട്രീയ കാലാവസ്ഥയാണെന്നറിയാം. പക്ഷേ, ഈ രാജ്യത്തെ ജനങ്ങളെ സേവിക്കുന്നത് അവളുടെ ചുമതലയാണ്. അവളെ ഞങ്ങള്‍ ഈ രാജ്യത്തെ ജനങ്ങളുടെ കൈകളിലേല്‍പിക്കുന്നു. അവളെ സുരക്ഷിതയായി നോക്കണം.”

Exit mobile version