സ്ത്രീകള്‍ക്കെതിരായ ചൂഷണം തടയല്‍; പ്രവാസി ഇന്ത്യക്കാരുടെ വിവാഹം നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ബില്ല് രാജ്യസഭയില്‍

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ ചൂഷണം തടയുന്നതിന്റെ ഭാഗമായി പ്രവാസി ഇന്ത്യക്കാരുടെ വിവാഹം നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ബില്ല് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലോ പുറത്തോ പ്രവാസി ഇന്ത്യക്കാര്‍ വിവാഹത്തിന് ശേഷം 30 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതുവഴി വിവാഹം രജിസ്റ്റര്‍ ചെയ്യാത്തവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം സര്‍ക്കാരിന് ഉണ്ടാകും

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യക്ക് പുറത്തുള്ള എംബസികളില്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കും. ഇന്ത്യയിലെ കോടതികള്‍ക്ക് പ്രവാസികളെ വെബ്‌സൈറ്റില്‍ സമന്‍സ് പ്രസിദ്ധീകരിച്ച് വിളിച്ചു വരുത്തുന്നതിനുള്ള വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തി.

Exit mobile version