വ്രണം ഇടത് കാലിന്, ശസ്ത്രക്രിയ നടത്തിയത് വലത് കാലിലും! ഇപ്പോള്‍ നടക്കാന്‍ പോലും ആകാതെ കിടന്ന കിടപ്പില്‍ യുവതി

അബദ്ധം പറ്റിയെന്ന് മനസിലായതോടെ ഇടത് കാല്‍ തന്നെ പിന്നീട് ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്തു.

ഭുവനേശ്വര്‍: ഇടത് കാലിന് വ്രണവുമായി എത്തിയ യുവതിയുടെ വലത് കാലില്‍ ശസ്ത്രക്രിയ നടത്തി. ഒഡീഷയിലെ ക്യോണ്‍ജര്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ചയാണ് സംഭവം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

ഖദ്ബയി വില്ലേജിലവുള്ള മിത റാണി ജന എന്ന യുവതിക്കാണ് ഡോക്ടറുടെയും ആശുപത്രി ജീവനക്കാരുടെയും അനാസ്ഥകാരണം ദുരനുഭവം ഉണ്ടായത്. ഇടത് കാലിലുണ്ടായിരുന്ന വ്രണത്തെ തുടര്‍ന്നാണ് ഡോക്ടര്‍ യുവതിയെ ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിച്ചത്.

അബദ്ധം പറ്റിയെന്ന് മനസിലായതോടെ ഇടത് കാല്‍ തന്നെ പിന്നീട് ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്തു. ഇരു കാലിലും ശസ്ത്രക്രിയ നടത്തിയകാരണം നടക്കാന്‍ പോലുമാകുന്നില്ലെന്നാണ് യുവതി പറയുന്നത്.

Exit mobile version