സഹപാഠിയെ സ്വന്തമാക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ലിംഗമാറ്റ ശാസ്ത്രക്രിയ, വിവാഹശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭാര്യ !

പെണ്‍കുട്ടിയുമായി സംസാരിച്ച് ഇരുവരെയും ഒരുമിപ്പിക്കാന്‍ ശ്രമിക്കുമെന്ന് യുവാവിന്റെ കുടുംബം പറയുന്നു

ചണ്ഡീഗഡ്: സ്‌കൂള്‍ പഠനകാലത്ത് സഹപാഠിയെ പ്രണയിച്ചു. എന്നാല്‍ സ്വവര്‍ഗവിവാഹത്തിന് കുടുംബങ്ങള്‍ സമ്മതിക്കില്ലയെന്ന് മനസിലാക്കി പത്ത് ലക്ഷത്തോളം രൂപ ആളുകളില്‍ നിന്ന് കടം വാങ്ങി ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തി. കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തിരുന്നു.

വിവാഹശേഷം ഭര്‍ത്താവിനെ വേണ്ട എന്ന തീരുമാനത്തില്‍ യുവാവിനെ ഉപേക്ഷിച്ച് ഭാര്യ പോയി. തന്റെ ഭാര്യയെ അവളുടെ വീട്ടുകാര്‍ തടങ്കലിലാക്കിയിരിക്കുകയാണെന്ന് യുവാവ് പോലീസില്‍ പരാതി നല്‍കി. പോലീസ് കൗണ്‍സിലിങ്ങിനായി ഇരുവരെയും വിളിച്ചെങ്കിലും ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നായിരുന്നു യുവതിയുടെ മറുപടി.

അതേസമയം പെണ്‍കുട്ടിയുമായി സംസാരിച്ച് ഇരുവരെയും ഒരുമിപ്പിക്കാന്‍ ശ്രമിക്കുമെന്ന് യുവാവിന്റെ കുടുംബം പറയുന്നു.

Exit mobile version