ഒഡീഷയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

പുലിയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്

ഭുവനേശ്വര്‍: ഒഡീഷയിലെ കന്‍ലോയി വനമേഖലയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. നാട്ടുകാരാണ് പുലിയുടെ ജഡം ആദ്യം കണ്ടത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അതേസമയം പുലിയുടെ മരണകാരണം വ്യക്തമായിട്ടില്ല.

പുലിയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. അതിനുശേഷം മാത്രമേ മരണ കാരണം വ്യക്തമാകുവെന്നു ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കാര്‍ത്തിക് ബെദമൂര്‍ത്തി പറഞ്ഞു. ഇപ്പോള്‍ മരണകാരണത്തെപ്പറ്റി ഒരു സൂചനയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version