എസ്‌വി റാവുവിന്റെ ക്ലാസില്‍ ഗിത്താര്‍ പഠിക്കാം..! ഫീസ് ദിവസവും ഒരു രൂപ മാത്രം

സംഗീത ഉപകരണങ്ങള്‍ വായിച്ചു പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും പണമില്ലാത്തതിനാല്‍ ആ സ്വപ്നം നടക്കാതെ പോയവര്‍ക്കായി ഒരാള്‍ തന്റെ ജീവിതം ഉഴിഞ്ഞ് വെച്ചിരിക്കുന്നു. ദിവസവും ഒരു രൂപ മാത്രമാണ് ഫീസ്. ആന്ധ്രാപ്രദേശുകാരന്‍ എസ്‌വി റാവുവാണ് കുട്ടികള്‍ക്ക് ഗിത്താര്‍ വായിക്കാന്‍ പഠിപ്പിക്കുന്നത്

ഇദ്ദേഹം ഒരു സിവില്‍ എന്‍ജിനിയറായിരുന്നു. ഹൈദരാബാദ് നഗരത്തിലെ മൂന്നിടങ്ങളിലായാണ് ഇദ്ദേഹത്തിന്റെ ക്ലാസുകള്‍. എല്ലാ ദിവസവും അതാത് സമയത്ത് ഈ ഇടങ്ങളില്‍ റാവുവിനെ കാണാം. ഗിത്താര്‍ വാങ്ങാന്‍ പണമില്ലാത്തവര്‍ക്ക് അത് വാങ്ങി നല്‍കാനും റാവു ശ്രമിക്കാറുണ്ട്. 2014 മുതല്‍ ഇദ്ദേഹം ഇവിടങ്ങളില്‍ ഗിത്താര്‍ പഠിപ്പിക്കുന്നു. ഇപ്പോള്‍ ഒരു ദിവസം 160 കുട്ടികളാണ് ഇദ്ദേഹത്തിന്റെ അടുത്ത് ഗിത്താര്‍ പഠിക്കാനായി എത്തുന്നത്.

Exit mobile version