ലോക്‌സഭാ തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പിസിസി അധ്യക്ഷന്‍മാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍

പ്രചാരണ ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളുമൊക്കെ നേരിട്ട് വിലയിരുത്തുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം

ന്യൂഡല്‍ഹി: വരാനിരിക്കുന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി വിളിച്ച പിസിസി അധ്യക്ഷന്‍മാരുടെയും നിയമസഭ കക്ഷി നേതാക്കളുടെയും യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. രാവിലെ 10.30ന് ഡല്‍ഹി ജിആര്‍ജി റോഡ് വാര്‍ റൂമിലാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് ചേരുന്ന പിസിസി അധ്യക്ഷന്‍മാരുടെയും നിയമസഭ കക്ഷി നേതാക്കളുടെയും യോഗം. പ്രചാരണ ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളുമൊക്കെ നേരിട്ട് വിലയിരുത്തുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.

Exit mobile version