റാഫേല്‍ കരാര്‍; പ്രധാനമന്ത്രിയുടെ ഇടപെടല്‍, പോലീസില്‍ പരാതി നല്‍കി എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ്

ന്യൂഡല്‍ഹി: വിവാദമായ റാഫേല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഇടപെടലില്‍ വന്‍ പ്രതിഷേധം. നരേന്ദ്രമോഡിക്കെതിരെ പോലീസില്‍ പരാതി നല്‍കി എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ്. ഡല്‍ഹിയിലെ നോര്‍ത്ത് അവന്യു പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

അതേസമയം കരാറില്‍ കൂടുതല്‍ വസ്തുതകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ‘സ്വതന്ത്ര’ സിബിഐ പരിശോധന നടത്തണമെന്ന് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

സ്വതന്ത്ര സിബിഐ സംവിധാനം പ്രധാനമന്ത്രിയുടെ ഓഫീസ് റെയ്ഡ് ചെയ്ത് കാറുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പിടിച്ചെടുത്ത് അറസ്റ്റ് ചെയ്യണം. തന്റെ ഓഫീസും കൊല്‍ക്കത്ത പോലീസ് കമ്മീഷണറുടെ ഓഫീസും റെയ്ഡു ചെയ്തതുപോലെ നടപടി സ്വീകരിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Exit mobile version