പ്രമുഖ ചാനലുകളെ പിന്തള്ളി ദൂരദര്‍ശന്‍ ബാര്‍ക്ക് റേറ്റിംഗില്‍ ഒന്നാമത്; പിന്നിലാക്കിയത് റിപ്പബ്ലിക്ക് ടിവി, ടൈംസ് നൗ തുടങ്ങിയ വമ്പന്‍മാരെ!

മുംബൈ: പ്രമുഖ ചാനലുകളെ പിന്തള്ളി ഇംഗ്ലീഷ് ന്യൂസ് വിഭാഗത്തില്‍ ദൂരദര്‍ശന്‍ ബാര്‍ക്ക് റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത്. ഈ ആഴ്ചത്തെ റേറ്റിംഗിലാണ് ദൂരദര്‍ശന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. റിപ്പബ്ലിക്ക് ടിവി, ടൈംസ് നൗ എന്നിവരെ പിന്തള്ളിയാണ് ദൂരദര്‍ശന്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം ജനുവരി 26 മുതല്‍ ഈ മാസം ഒന്നാം തീയതി വരെയുള്ള റേറ്റിംഗാണ് ബാര്‍ക്ക് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ റേറ്റിംഗില്‍ രണ്ടാം സ്ഥാനത്ത് റിപ്പബ്ലിക്ക് ടിവിയും മൂന്നാം സ്ഥാനത്ത് ടൈംസ് നൗവും നാലാം സ്ഥാനത്ത് ഇന്ത്യാ ടുഡേ ടെലിവിഷനും അഞ്ചാം സ്ഥാനത്ത് സിഎന്‍എന്‍ ന്യൂസ് 18 നുമാണ് ഇടംപിടിച്ചിരിക്കുന്നത്.

അതേസമയം മലയാളം വാര്‍ത്താ ചാനലുകളുടെ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. മാതൃഭൂമി ന്യൂസും മനോരമ ന്യൂസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാലാം സ്ഥാനത്ത് ജനം ടിവിയും അഞ്ചാം സ്ഥാനത്ത് ന്യൂസ് 18 കേരളയുമാണ്.

Exit mobile version