ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസ്; പി ചിദംബരത്തെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും

പി ചിദംബരം ധനമന്ത്രിയായിരിക്കെയാണ് ഐഎന്‍എക്‌സ് മീഡിയ കമ്പനിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനാണ് അനുമതി നല്‍കിയത്

ന്യൂഡല്‍ഹി: ചട്ടങ്ങള്‍ ലംഘിച്ച് ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയെ കേസില്‍ ഇന്ന് മുന്‍ ആദ്യന്തര മന്ത്രി പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഇന്നലെ മകന്‍ കാര്‍ത്തി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിന്റെ 54കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സെമെന്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു.

പി ചിദംബരം ധനമന്ത്രിയായിരിക്കെയാണ് ഐഎന്‍എക്‌സ് മീഡിയ കമ്പനിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനാണ് അനുമതി നല്‍കിയത്. പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയില്‍ ഉള്ള കമ്പനിയാണ് ഐഎന്‍എക്‌സ് മീഡിയാ കമ്പനി.

സാമ്പത്തിക തട്ടിപ്പ് മറച്ചുവയ്ക്കുന്നതിനായി 10ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. 4.62കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാനാണ് എഎന്‍എക്‌സ് മീഡിയയ്ക്ക് അനുമതി നല്‍കിയത്. എന്നാല്‍ 305കോടി രൂപയുടെ വിദേശ നിക്ഷേപമാണ് കമ്പനി സ്വീകരിച്ചത്.

Exit mobile version