ടിടിവി ദിനകരന്‍ പക്ഷത്തെ 18 എംഎല്‍എമാര്‍ അയോഗ്യര്‍ തന്നെ; ഹൈക്കോടതിയും ശരിവച്ചു; വിധി തിരിച്ചടിയല്ല, തിരഞ്ഞെടുപ്പ് നേരിടുമെന്ന് ദിനകരന്‍

എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് 2017 സെപ്റ്റംബര്‍ 18ന് ഗവര്‍ണറെ കണ്ട 18 എംഎല്‍എമാരെയാണു സ്പീക്കര്‍ പി ധനപാലന്‍ അയോഗ്യരാക്കിയത്. സ്പീക്കറുടെ തീരുമാനത്തിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ചെന്നൈ: തമിഴ്‌നാട്ടില്‍ ദിനകരന്‍ പക്ഷത്തുള്ള 18 അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ അയോഗ്യരാണെന്ന് മദ്രാസ് ഹൈക്കോടതിയും ശരിവച്ചു. നേരത്തെ തമിഴ്‌നാട് സ്പീക്കര്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയിരുന്നു. ഈ നടപടിയാണ് കോടതി ശരിവച്ചത്. ജസ്റ്റിസ് എം സത്യനാരായണനാണ് വിധി പ്രഖ്യാപിച്ചത്.

എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് 2017 സെപ്റ്റംബര്‍ 18ന് ഗവര്‍ണറെ കണ്ട 18 എംഎല്‍എമാരെയാണു സ്പീക്കര്‍ പി ധനപാലന്‍ അയോഗ്യരാക്കിയത്. സ്പീക്കറുടെ തീരുമാനത്തിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ ജസ്റ്റിസ് ഇന്ദിരാബാനര്‍ജിയും ജസ്റ്റിസ് എം സുന്ദറും വ്യത്യസ്ത വിധികള്‍ പുറപ്പെടുവിക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം സുന്ദര്‍
വിയോജിച്ചു. തുടര്‍ന്ന് കേസ് മൂന്നാം ജഡ്ജിയായ ജസ്റ്റിസ് എം സത്യനാരായണന് മുന്നിലെത്തുകയായിരുന്നു.

അതെസമയം വിധി തിരിച്ചടിയല്ലെന്നും തിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണെന്നും ദിനകരന്‍ പറഞ്ഞു.

Exit mobile version