കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിയില്‍ തൃപ്തന്‍; തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; നികേഷ് കുമാര്‍

തന്നെ വിജയിയായി കോടതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ അത് കോടതി തള്ളിയതില്‍ നിരാശയില്ല.

കണ്ണൂര്‍: കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിയില്‍ തൃപ്തനെന്ന് എംവി നികേഷ് കുമാര്‍. തന്നെ വിജയിയായി കോടതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ അത് കോടതി തള്ളിയതില്‍ നിരാശയില്ല. കെഎം ഷാജിയെ അയോഗ്യനാക്കിയതില്‍ നിന്ന് മനസ്സിലാക്കേണ്ടത് തിരഞ്ഞെടുപ്പ് സംബന്ധിച്ച് താന്‍ ഉന്നയിച്ച കാര്യങ്ങള്‍ സത്യസന്ധമായിരുന്നു എന്നാണെന്നും നികേഷ് കുമാര്‍ പറഞ്ഞു.

വര്‍ഗീയ ഭിന്നത ഉണ്ടാക്കുന്ന രീതിയിലുള്ള പ്രചാരണത്തിനെതിരെ അന്ന് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ലഘുലേഖകള്‍ കണ്ടെടുത്തത്. ഫലം വന്നപ്പോള്‍ രണ്ടായിരത്തി അറുന്നൂറില്‍ പരം വോട്ടുകള്‍ക്കാണ് ഷാജി വിജയിച്ചത്.

ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ രണ്ടര വര്‍ഷം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് നീതി കിട്ടിയത്. തുടര്‍നടപടികള്‍ കോടതി വിധി പഠിച്ച ശേഷം തീരുമാനിക്കുമെന്നും നികേഷ് കുമാര്‍ പറഞ്ഞു.

Exit mobile version