യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച പത്തൊമ്പതുകാരിയെ അറസ്റ്റ് ചെയ്തു..! പീഡനത്തിന് സഹായിച്ചത് ഇരയായ യുവതിയുടെ ബിസിനസ് പങ്കാളികള്‍; പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി

ന്യൂഡല്‍ഹി: യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച പത്തൊമ്പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലാണ് സംഭവം.കൃത്രിമ പുരുഷ ജനനേന്ദ്രിയം അരയിലെ ബെല്‍റ്റില്‍ ഘടിപ്പിച്ച ശേഷം ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ നേരത്തെ തന്നെ രണ്ടുയുവാക്കളും പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി പോലീസിന് മൊഴിനല്‍കി.

യുവതി ജോലി സംബന്ധമായ വിഷയങ്ങളുമായാണ് ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയത്. ടെക്‌റ്റൈല്‍ ബിസിനസുകാരിയായ യുവതി ബിസിനസ് പങ്കാളികളെ അന്വേഷിച്ചിരുന്നു. ശേഷമാണ് രാഹുല്‍, രോഹിത് എന്നീ രണ്ടു യുവാക്കള്‍ പണം മുടക്കി ബിസിനസില്‍ പങ്കാളികളായത്. ബിസിനസ് മുന്നോട്ടു പോകവെ യുവാക്കള്‍ ചേര്‍ന്ന് ആദ്യം യുവതിയെ പീഡിപ്പിച്ചു.

ശേഷമാണ് 19കാരിയുടെ അതിക്രമം. യുവതി പുരുഷന്മാരുടെ സഹായത്തോടെ ആണ് സാഹസത്തിന് മുതിര്‍ന്നത്. പീഡനത്തിന് സൗകര്യം ഒരുക്കാനായി യുവാക്കള്‍ ബലംപ്രയോഗിച്ച് കട്ടിലില്‍ കെട്ടിയിട്ടു. ബഹളം വയ്ക്കുകയോ പുറത്താരോടെങ്കിലും പറയുകയോ ചെയ്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറയുന്നു.

Exit mobile version