ആറു കോടി രൂപ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനില്‍ നിന്നും വായ്പയെടുത്തിരുന്നു; ശേഷം ഫോണില്‍ പോലും വിവരമില്ല..! ഒടുക്കം ഹണിട്രാപ്പില്‍ കുടുക്കി കൊന്നു

വിജയവാഡ: ബിസിനസുകാരനെ ഹണി ട്രാപ്പില്‍ കുടുക്കി കൊലപ്പെടുത്തി. ഫ്ളോറിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്വദേശി വിജയവാഡയിലെ ചിഗുരുപതി ജയറാമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ രാകേഷ് റെഡ്ഡി, ഇയാളുടെ ഡ്രൈവര്‍ ശ്രീനിവാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട ആള്‍ ആറു കോടി രൂപ റിയല്‍ എസ്റ്റേറ്റ് ബിസിനസുപകാരനില്‍ നിന്നും വായ്പയെടുത്തിരുന്നു. ശേഷം തിരിച്ചടച്ചില്ല തുടര്‍ന്ന് ഇയാളെ കുടുക്കുകയായിരുന്നു.
55കാരനായ ജയറാം ജനുവരി 31ന് വിജയവാഡയിലെ ദേശീയ പാതയുടെ തീരത്ത് കാറിന്റെ പിന്‍സീറ്റില്‍ മരിച്ചിരിക്കുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് ബന്ധുക്കളെ അടക്കം നിരവധി ആളുകളെ പോലീസ് ചോദ്യം ചെയ്തിരുന്നു. നാലു കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്നാണ് കൊലപാതകം എന്ന് കേസ് അന്വേഷിച്ച കൃഷ്ണ ജില്ല പോലീസ് എസ്പി സര്‍വ്വസ്രേഷ്ഠ് ത്രിപാതി മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ജയറാം കോസ്റ്റല്‍ ബാങ്ക് ഡയറക്ടറും എക്സ്പ്രസ് ടിവി എന്ന് തെലുങ്ക് ചാനലിന്റെ മാനേജിങ് ഡയറക്ടറുമാണ്.

ആറു കോടി വായ്പയെടുത്ത് മുങ്ങിയ ജയറാമിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാതെ വരികയായിരുന്നു. പിന്നീട് ഈ ഫോണ്‍ വിച്ഛേദിക്കുകയുമായിരുന്നു. തുടര്‍ന്ന്, ഒരു സ്ത്രീയുടെ ചിത്രമുള്ള വാട്സാപ്പ് നമ്പരില്‍ നിന്നും ജയറാമുമായി ബന്ധപ്പെടുകയും ജൂബിലി ഹില്‍സിലേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ശേഷം ജയറാമിനെയും ഡ്രൈവറേയും മര്‍ദ്ദിച്ച് കീഴടക്കുകയും പണം തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ആറുലക്ഷം രൂപ മാത്രമായിരുന്നു ഇയാളുടെ പക്കലുണ്ടായിരുന്നത്.

മര്‍ദ്ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ ജയറാം സംഭവ സ്ഥലത്തുവച്ചു മരിക്കുകയായിരുന്നു. ശേഷം മൃതദേഹം കാറില്‍ തന്നെ ഉപേക്ഷിച്ച് പോകുകയായിരുന്നു. കാറില്‍ നിന്നും മദ്യകുപ്പികളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ ആരെങ്കിലും പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.

Exit mobile version