യോഗിയുടെ ഹെലികോപ്ടര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചു; ബംഗാളിലേക്ക് റോഡ് മാര്‍ഗ്ഗം പോകാനൊരുങ്ങി യുപി മുഖ്യമന്ത്രി

ചൊവ്വാഴ്ച ത്സാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലേക്ക് ലഖ്നോവില്‍ നിന്നും പ്രത്യേക വിമാനത്തില്‍ യോഗി യാത്ര തിരിക്കുമെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ബൊക്കാറോ വരെ ഹെലികോപ്റ്ററിലാകും സഞ്ചാരം.

ലഖ്നൗ: യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടര്‍ ഇറക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ബംഗാളിലേക്ക് പോകാനാണ് തീരുമാനം.

ചൊവ്വാഴ്ച ത്സാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലേക്ക് ലഖ്നോവില്‍ നിന്നും പ്രത്യേക വിമാനത്തില്‍ യോഗി യാത്ര തിരിക്കുമെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ബൊക്കാറോ വരെ ഹെലികോപ്റ്ററിലാകും സഞ്ചാരം.

ബൊക്കാറോക്ക് അടുത്താണ് യോഗി സന്ദര്‍ശിക്കാനിരിക്കുന്ന പുരുലിയ. നേരത്തേ തീരുമാനിച്ച യാത്രയായിരുന്നെങ്കിലും മമത സര്‍ക്കാര്‍ യോഗിയുടെ ഹെലികോപ്ടറിന് അനുമതി നിഷേധിച്ചതോടെയാണ് യാത്ര റോഡ് മാര്‍ഗം ആക്കാന്‍ തീരുമാനിച്ചത്.

Exit mobile version