ആത്മീയ വളര്‍ച്ച കൈവരിക്കാന്‍ കൊടുംവ്രതാനുഷ്ഠാനങ്ങള്‍ നടത്തി നാഗസന്യാസം; മത, ജാതിഭേതമന്യേ കുംഭമേളയ്ക്ക് എത്തുന്നത് എഞ്ചിനീയര്‍മാര്‍ മുതല്‍ എംബിഎക്കാര്‍ വരെയുള്ള പ്രഫഷണലുകളായ യുവാക്കള്‍; കണക്കുകള്‍ പുറത്ത് വിട്ട് എബിഎപി

പ്രയാഗ്‌രാജ്: നാഗ സന്യാസത്തിനൊരുങ്ങി എഞ്ചിനീയര്‍മാര്‍ മുതല്‍ എംബിഎക്കാര്‍ വരെയുള്ള പ്രഫഷണലുകളായ യുവാക്കള്‍. കുംഭമേളയുടെ പശ്ചാതലത്തില്‍ നടക്കുന്ന കൊടുംവ്രതാനുഷ്ഠാനമാണ് നാഗ സന്യാസം. അലഹാബാദില്‍ നടന്ന കുംഭമേളയിലാണ് പ്രഫഷണല്‍സും യുവാക്കളുമടങ്ങുന്ന പതിനായിരത്തോളം പേര്‍ ദീക്ഷാപൂര്‍വ്വകപ്രവേശം നടത്തിയത്.

മത, ജാതിഭേതമന്യേ ആത്മീയ വളര്‍ച്ച കൈവരിക്കുന്നതിനായി കുംഭ കലണ്ടറിലെ ഏറ്റവും പരിശുദ്ധ ദിനമായി കണക്കാക്കപ്പെടുന്ന മൗനി അമാവാസി ദിനമായ ഇന്ന് സ്നാനം നടത്തിയാകും ഇവര്‍ പുതിയ നാഗസന്യാസികളാവുക. പുതിയതായി വന്നവരില്‍ മുസ്ലിം, ക്രിസത്യന്‍ മതവിശ്വാസം അനുഷ്ഠിച്ചവരുണ്ട്. ഇവര്‍ നഗ്‌നരാവുകയും കടുപ്പമേറിയ ചര്യകള്‍ പിന്തുടരേണ്ടതായും ഉണ്ട്.

അഖില ഭാരതീയ അഖാര പരിഷതിന്റെ (എബിഎപി) കണക്കനുസരിച്ച് ഈ കുംഭമേളയില്‍ പതിനായിരത്തോളം പേര്‍ പുതിയതായി നാഗസന്യാസികളായെന്ന് റിപ്പോര്‍ട്ടുണ്ട്. കഠിനമായ പരീക്ഷണങ്ങളെ അതിജീവിച്ചവരെയാണ് നാഗസന്യാസികളാക്കുക. ഇതിനായി വര്‍ഷങ്ങളോളം പ്രസ്തുത ആളുകളെ പലരീതിയില്‍ പരീക്ഷിക്കും. പരീക്ഷണങ്ങള്‍ വിജയിച്ച് തൃപ്തികരമായാല്‍ മാത്രമാണ് അവരെ നാഗസന്യാസിയാക്കുകയൊള്ളൂ.

Exit mobile version