ഒരു ഗ്രാമത്തെ ഒന്നാകെ പലായനം ചെയ്യിച്ച കൊടും ഭീകരന്‍..! സിനിമയെ വെല്ലും കഥ; ‘വാനരവീരനെ’ പിടിക്കാന്‍ പത്തൊമ്പതാമത്തെ അടവിനൊരുങ്ങി വനം വകുപ്പ്

നാഗപട്ടണം: ഭീകരന്മാരും ക്രിമിനലുകളും അരങ്ങുവാഴുന്ന ചില ഗ്രാമങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. സിമികളിലും മറ്റും കണ്ടിട്ടുമുണ്ട്. അവരെ ഭയന്ന് നാടുവിട്ട പാവപ്പെട്ട ജനതയേയും കാണാം. ചിലപ്പോള്‍ ഇത്തരത്തില്‍ ഭീകരന്മാരായിരിക്കും വില്ലന്മാര്‍ മറ്റു ചിലപ്പോള്‍ പ്രകൃതി ദുരന്തങ്ങളും. എന്നാല്‍ ഇതാ ഇവിടെ ഒരു ഗ്രാമത്തെ പരിചയപ്പെടുത്താം.. ഇവിടെയുള്ള ജനങ്ങള്‍ ജീവനും കൊണ്ട് ഓടുകയാണ്. എന്നാല്‍ ഈ ഭീകരന്‍ മനുഷ്യനല്ല മറിച്ച് കുരങ്ങനാണ്… അതും നമ്മുടെ അയല്‍ദേശമായ തമിഴ്‌നാട്ടില്‍.

ആക്രമണകാരിയായ ഈ കുരങ്ങനെ ഭയന്നാണ് നാഗപട്ടണം കാരമേട്ടില്‍ തെന്നലക്കുടിയിലെ ഗ്രാമവാസികള്‍ ഒന്നടങ്കം മറ്റു ഗ്രാമങ്ങളിലേക്കു പലായനം ചെയ്തത്. നൂറിലധികം കുടുംബങ്ങള്‍ വസിക്കുന്ന ഗ്രാമത്തിലേക്കു കഴിഞ്ഞ ആഴ്ച കടന്നുവന്ന കുരങ്ങന്‍ കന്നുകാലികളെയും മറ്റു വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചു കൊന്നൊടുക്കിയിരുന്നു. മുപ്പതോളം പേരെ ആക്രമിച്ചു ഗുരുതരമായി പരുക്കേല്‍പിക്കുകയും ചെയ്തു. കുരങ്ങന്റെ ആക്രമണം കാരണം പുറത്തിറങ്ങാനും കഴിയുന്നില്ല.

അതേസമയം തങ്ങളുടെ ദുരവസ്ഥ വനം വകുപ്പിനെ അറിയിച്ചെങ്കിലും കലി പൂണ്ട കുരങ്ങനെ തലയ്ക്കാനായില്ല. തുടര്‍ന്നും കുരങ്ങന്റെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണു നിവാസികള്‍ ഗ്രാമം ഉപേക്ഷിച്ച് അവശേഷിക്കുന്ന കന്നുകാലികളുമായി ബന്ധുവീടുകളിലേക്കും മറ്റു ഗ്രാമങ്ങളിലേക്കും ചേക്കേറിയത്. വില്ലനായ കുരങ്ങനെ പിടികൂടാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണിപ്പോള്‍ വനം വകുപ്പ്

Exit mobile version