ഈ അവഗണന സഹിക്കില്ല.! മണിപ്പൂരി ചലച്ചിത്ര സംവിധായകന്‍ പത്മശ്രീ തിരിച്ച് നല്‍കും

ഇംഫാല്‍: മണിപ്പൂരി ചലച്ചിത്ര സംവിധായകന്‍ പത്മശ്രീ തിരിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചു. അരിബാം ശ്യം ശര്‍മയാണ് പുരസ്‌കാരം തിരിച്ച് നല്‍കുന്നത്. പൗരത്വബില്ലിനോടുള്ള പ്രതിഷേധമാണ് അദ്ദേഹത്തെ ഈ തീരുമാനത്തിലെത്തിച്ചത്. 2006ലാണ് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചത്.

അസമില്‍ എണ്‍പതുകളില്‍ അനധികൃത കുടിയേറ്റത്തിനെതിരെ നടന്ന സമരത്തില്‍ രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് നല്‍കിയ ബഹുമതികള്‍ കഴിഞ്ഞ മാസം അവരുടെ കുടുംബാംഗങ്ങള്‍ തിരികെ നല്‍കിയിരുന്നു. 2016ല്‍ സര്‍ബാനന്ദ് സോനോബാള്‍ നല്‍കിയ പുരസ്‌കാരങ്ങളാണ് ഇവര്‍ തിരികെ നല്‍കിയത്.

Exit mobile version