മുഗള്‍ ഉദ്യാനത്തില്‍ വര്‍ണ്ണ വസന്തം

പലഭാവത്തിലും വര്‍ണ്ണത്തിലുമുള്ള പൂക്കളുമായി മുഗള്‍ ഉദ്യാനം ഒരുങ്ങി കഴിഞ്ഞു

ന്യൂഡല്‍ഹി ; പലഭാവത്തിലും വര്‍ണ്ണത്തിലുമുള്ള പൂക്കളുമായി മുഗള്‍ ഉദ്യാനം ഒരുങ്ങി കഴിഞ്ഞു . വിദേശത്തു നിന്ന് എത്തിച്ച ടുലിപ്പ് പൂക്കളും വിവിധയിനം റോസുകളുമാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. 15 ഏക്കര്‍ വിസ്തൃതിയുള്ള മുഗര്‍ ഉദ്യാനത്തിലേക്ക് ബുധനാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് പ്രവേശനം.

രാഷ്ട്രപതി ഭവന്റ 35 കവാടം കടന്ന് വരുന്നവരെ കാത്തിരിക്കുന്നത് സൗന്ദര്യ വിസ്മയമാണ് പലവര്‍ണ്ണത്തിലും രൂപത്തിലുമുള്ള ടുലപ്പ് പൂക്കള്‍ പ്രണയം വിടര്‍ത്തി റോസാപൂക്കള്‍ നോക്കാത്താ ദൂരത്ത് കണ്ട് പരിജയം ഉള്ളതും ഇല്ലാത്തതുമായ പൂക്കള്‍

ഇവയ്ക്ക് പുറമെ രുദ്രാക്ഷയം കായ്ക്കുന്ന ആത്മീയ ഉദ്യാനം, സംഗീതവും സുഗന്ദവും ചേര്‍ന്ന മ്യൂസിക്കല്‍ ഉദ്യാനം, ചൈനീസ് ഒറഞ്ചുകള്‍ , ഔഷധതോട്ടം കാഴ്ച്ചകള്‍ ഏറെ ഉണ്ട്. 1911 കശ്മീരിലെ മുകള്‍ ഉദ്യാനവും താജ്മഹല്‍ത്തോട്ടവും മാത്യകയാക്കി ബ്രിട്ടീഷ് ശൈലിയില്‍ ഒരുക്കിയതാണ് രാഷ്ട്രപതിഭവന്റെ ഹ്യദയഭാഗത്തെ ഈ ഉദ്യാനം.

Exit mobile version